വെള്ളമടിച്ച് ഓഫായി ക്ലാസ് മുറിയിൽ ഉറങ്ങിയ പ്രധാനാധ്യാപകന് സസ്പെൻഷൻ
മദ്യപിച്ച് മദോന്മത്തനായി ക്ലാസ് മുറിയിൽ വിദ്യാർഥികൾക്ക് മുന്നിൽ വസ്ത്രമഴിച്ച് ഉറങ്ങിയ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്. യു.പിയിലെ വിശ്വേശ്വർഗഞ്ചിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. പ്രധാനാധ്യാപകനായ ദുർഗ പ്രസാദ് ജയ്സ്വാളിനെയാണ് അധികൃതർ സസ്പെൻഡ് ചെയ്തത്. വിഡിയോ പ്രചരിച്ചതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി സ്കൂളിലെത്തിയിരുന്നു. തങ്ങളുടെ മുന്നിൽ വെച്ച് ജയ്സ്വാൾ പലപ്പോഴും ഇങ്ങനെ വസ്ത്രമുരിയാറുണ്ടെന്നും അശ്ലീല പ്രവൃത്തികളിലേർപ്പെടാറുണ്ടെന്നും കുട്ടികൾ പറഞ്ഞതായി രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.
ഒരു വിദ്യാർഥിനിയോട് ഇയാൾ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി വകുപ്പ് അധികൃതർ അറിയിച്ചു. പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ വ്യക്തമായിട്ടില്ല. എങ്കിലും വിദ്യാർഥികളുടെ പരാതിയിൽ ജൂലൈ 24ന് അധ്യാപകനെ സസ്പെൻഡ് ചെയ്തെന്നും അധികൃതർ പറഞ്ഞു. വകുപ്പുതല അന്വേഷണത്തിന് പുറമേ ആവശ്യമെങ്കിൽ പൊലീസിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
adsadsads

