ഡൽഹി ഓർഡിനൻസിനെതിരെ പരസ്യ പിന്തുണയുമായി കോൺഗ്രസ്; പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുമെന്ന് ആംആദ്മി


ഡൽഹി ഓർഡിനൻസിനെതിരെ കോൺഗ്രസ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് ആംആദ്മി ‌പാർട്ടി. തിങ്കളാഴ്ച ബംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് എഎപി അറിയിച്ചു.  രാഷ്ട്രീയ കാര്യ സമിതി (പിഎസി) യോഗത്തിനു ശേഷം എഎപി എംപി രാഘവ് ഛദ്ദയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാനായിരുന്നു ആംആദ്മി രാഷ്ട്രീയ കാര്യ സമിതി (പിഎസി) യോഗം ചേർന്നത്. 

ഓർഡിനൻസ് വിഷയത്തിൽ പിന്തുണച്ചില്ലെങ്കിൽ പ്രതിപക്ഷസഖ്യം ഉപേക്ഷിക്കുമെന്ന് നേരത്തെ എഎപി മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ കോൺഗ്രസിന്‍റെ പിന്തുണ തേടി ഭരണകക്ഷിയായ ആംആദ്മി പാർട്ടി നാളുകളായി സമ്മർദം ചെലുത്തിവരികയായിരുന്നു. അടുത്തിടെ പാറ്റ്നയിൽ നടന്ന പ്രതിപക്ഷ യോഗത്തിൽ ആംആദ്മി ‌പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജരിവാൾ ഈ ആ വശ്യം ഉന്നയിച്ചിരുന്നു.

article-image

hjghjg

You might also like

  • Lulu Exchange
  • Straight Forward

Most Viewed