ബംഗാളിൽ വോട്ടെടുപ്പിൽ വ്യാപക അക്രമം; മരിച്ചവരുടെ എണ്ണം ഏഴായി

പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ വ്യാപക അക്രമം. വിവിധയിടങ്ങളിലായുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. തൃണമൂൽ കോണ്‍ഗ്രസിന്‍റെ നാല് പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഘർഷത്തിൽ പരിക്കേറ്റ് കോൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകന്‍ മരിച്ചു. പർഗാനാസിലെ പിർഗച്ചയിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ ബൂത്ത് ഏജന്‍റ് കൊലപ്പെട്ടു. കൂച്ച് ബീഹാറിൽ ബിജെപിയുടെ പോളിംഗ് ഏജന്‍റ് കൊല്ലപ്പെട്ടു.
സംസ്ഥാനത്ത് പലയിടത്തും വിവിധ പാർട്ടികളുടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കൂച്ച് ബീഹാറിലെ പോളിംഗ് ബൂത്തിൽ നടന്ന അക്രമത്തിൽ ബാലറ്റ് പേപ്പറുകൾ അടക്കം കത്തിച്ചു. പോളിംഗ് സ്‌റ്റേഷന്‍ അടിച്ച് തകർത്തിട്ടുണ്ട്. നൂർപൂരിൽ ബാലറ്റുകൾ കൊള്ളയടിച്ചെന്ന് പരാതിയുണ്ട്. ബാന്‍ഗോറിൽ ഉണ്ടായ ബോംബേറിൽ നാലും ആറും വയസുള്ള രണ്ട് കുട്ടികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
asfdsg