മാധ്യമപ്രവര്‍ത്തനത്തിന് പുതിയ രീതി പഠിക്കണം; വിമര്‍ശനവുമായി എം.വി.ഗോവിന്ദന്‍


മാധ്യമങ്ങള്‍ക്ക് ഫാസിസ്റ്റ് രീതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല ഇത്ര ശക്തിയായി നടത്തുന്ന മാധ്യമങ്ങള്‍ കേരളത്തിലെ പോലെ മറ്റൊരിടത്തും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.വിദ്യയുടെ അറസ്റ്റ് അടക്കമുള്ള വിഷയങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഡല്‍ഹിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യാജരേഖ ആരുണ്ടാക്കിയാലും നടപടിയെടുക്കും. വിദ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയിട്ടില്ല. ഒളിവില്‍ കഴിഞ്ഞവരെ സിപിഎം സഹായിച്ചോ എന്ന് അന്വേഷിക്കട്ടെ എന്നും ഗോവിന്ദന്‍ പറഞ്ഞു.

കെഎസ്‌യുക്കാരന്‍ ഉണ്ടാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റിനും പഴി എസ്എഫ്‌ഐക്കാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തി എസ്എഫ്‌ഐയെ തകര്‍ക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പോക്‌സോ കേസിലെ കെ. സുധാകരനെതിരായ ആരോപണം പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെ പറയുമ്പോള്‍ മാധ്യമങ്ങള്‍ക്ക് എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.

article-image

ssxddsdsa

You might also like

Most Viewed