ലൈംഗീകാരോപണം: ബ്രിജ് ഭൂഷണെതിരെ കേസെടുക്കും


ലൈംഗീകാരോപണ പരാതിയിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ കേസെടുക്കുമെന്ന് ദില്ലി പൊലീസ്. ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച് മുൻനിര വനിതാ ഗുസ്തി താരങ്ങൾ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് ദില്ലി പൊലീസ് എഫ്‌ഐആറിനെ കുറിച്ച് സുപ്രീം കോടതിയെ അറിയിച്ചത്. പ്രതികൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുന്നതിന് മുമ്പ് ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം ആവശ്യമാണെന്നാണ് ദില്ലി പൊലീസ് ഏപ്രിൽ 26ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഏഴു പേർ ചേർന്നാണ് ഹർജി നൽകിയത്. കേസ് എടുക്കും മുമ്പ് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഇന്ത്യൻ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങി നിരവധി പേർ ബ്രിജ് ഭൂഷണെതിരെ രംഗത്തെത്തിയിരുന്നു.

article-image

DFGDFGS

You might also like

  • Lulu Exchange
  • Straight Forward

Most Viewed