സ്വവര്‍ഗ വിവാഹം: എതിർപ്പോടെ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിക്കു പിന്നില്‍ അര്‍ബന്‍ എലൈറ്റുകളുടെ ആശയമാണെന്നാണ് സുപ്രീംകോടതിയില്‍ രണ്ടാമത് നല്‍കിയ സത്യവാംഗ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വിവാഹം എന്നത് പരിപൂര്‍ണമായും സ്ത്രീയും പുരുഷനും തമ്മിലുള്ള ഒരു ബന്ധമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി വേണമെന്ന് ആവശ്യപ്പെടുന്നത് പ്രധാനമായും അര്‍ബന്‍ എലൈറ്റുകളാണ്. എന്നാല്‍, ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യം വിവാഹം എന്നത് ഭിന്ന വര്‍ഗങ്ങളില്‍ പെട്ടവര്‍ തമ്മില്‍ (സ്ത്രീയും പുരുഷനും) നടക്കേണ്ടതാണെന്നാണ്. അതിനാല്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടി നല്‍കിയിരിക്കുന്ന ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഹിന്ദു നിയമങ്ങളിലും ഇസ്ലാം നിയമങ്ങളിലും വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള പവിത്രമായ ബന്ധമായാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ നില നില്‍ക്കുന്ന എല്ലാ മതങ്ങളുടെയും നിലപാടും ആചാരവും അതു തന്നെയാണ്.
1954 ലെ സ്‌പെഷ്യല്‍ മാര്യേജ് നിയമത്തിലും അനുശാസിക്കുന്നതും ഇതു തന്നെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ പറയുന്നു. സ്വവര്‍ഗ വിവാഹത്തിന് അനുമതി എന്നത് ഒരു മൗലീക അവകാശമായി കണക്കാക്കാനാകില്ലെന്നും കേന്ദ്രം വാദിക്കുന്നു.
ADFSEF