ട്രെയിൻ തീവയ്പ്പ്: അക്രമം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് എഡിജിപി

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കൃത്യമായ ആസൂത്രണത്തോടെയാണെന്ന് എഡിജിപി എം.ആര്‍.അജിത് കുമാര്‍. സാക്കിര്‍ നായ്ക്ക്, ഇസ്രാര്‍ അഹമ്മദ് തുടങ്ങിയ ആളുകളുടെ വീഡിയോകള്‍ പ്രതി നിരന്തരം കാണാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഷാറൂഖ് തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇതുവരെയുളള അന്വേഷണത്തില്‍ വ്യക്തമായി. അക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കേരളത്തിലെത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമം നടത്തിയത്. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പ്രതിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
SSSSS