മംഗളൂരുവിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷ; 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ

മംഗളൂരു ശക്തിനഗറിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ. ഹോസ്റ്റൽ ഭക്ഷണം കഴിച്ച നഴ്‌സിംഗ്, പാരാമെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികളെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ വിദ്യാർത്ഥികൾക്ക് വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. നഗരത്തിലെ അഞ്ച് ആശുപത്രികളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മംഗലാപുരം സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു.
fghfh