കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് കേന്ദ്രം

ലോകത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് കേന്ദ്രം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാന്‍ണ്ഡവ്യ രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോഖ് ഗെഹ്ലോട്ടിനും കത്തയച്ചു.
നിലവിൽ രാജസ്ഥാനിൽ പര്യടനം തുടരുന്ന യാത്രയിൽ മാസ്‌കും സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളും കർശനമായി പാലിക്കണമെന്ന് കത്തിലുണ്ട്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കപെട്ടില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും കത്തിൽ പറയുന്നു.
ydrydr