ബിജെപി പാർലമെന്ററി ബോർഡിൽ നിന്ന് നിതിൻ ഗഡ്കരി പുറത്ത്


ബിജെപി പാർലമെന്ററി ബോർഡിൽ നിന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയും മുതിർന്ന നേതാവുമായ നിതിൻ ഗഡ്കരി പുറത്ത്. ഗഡ്കരിക്കൊപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പുറത്തായിട്ടുണ്ട്.ഇവർക്കു പകരം കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, കേന്ദ്ര ഷിപ്പിങ്− തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ് സോനോവാൾ എന്നിവർ 11അംഗ പാർലമെന്ററി ബോർഡിൽ ഇടംപിടിച്ചു.  

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ, ഒബിസി മോർ‍ച്ച ദേശീയ അധ്യക്ഷന്‍ കെ ലക്ഷ്മണ്‍, ഇക്ബാൽ‍ സിങ് ലാൽ‍പുര, സുധ യാദവ്, മുതിർ‍ന്ന നേതാവ് സത്യനാരായൺ ജഢിയാ, ബിജെപി ദേശീയ ജനറൽ‍ സെക്രട്ടറി ബി എൽ‍ സന്തോഷ് എന്നിവരാണ് പാർ‍ലെന്ററി ബോർ‍ഡ് അംഗങ്ങളായ മറ്റുള്ളവർ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed