ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം യുക്രെയ്നിലേക്ക് പുറപ്പെട്ടു


ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം യുക്രെയ്നിലേക്ക് പുറപ്പെട്ടു. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഡ്രീംലൈനർ ബി−787 വിമാനങ്ങളാണ് അയക്കുന്നത്. വിമാനത്തിൽ 200−ലധികം സീറ്റുകളാണുള്ളത്. യുക്രെയ്നിൽനിന്ന് ഇന്ത്യക്കാരുമായി മടങ്ങുന്ന വിമാനം ചൊവ്വാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തിൽ തിരിച്ചെത്തും. ആളുകൾക്കു വിമാനടിക്കറ്റ് ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകളിൽ പരിഭ്രാന്തരാകരുതെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി ബുധനാഴ്ച പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. 

നിലവിലെ സാഹചര്യത്തിന്‍റെ അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാരോട്, പ്രത്യേകിച്ച് വിദ്യാർത്ഥികളോട് രാജ്യം വിട്ടുപോകാൻ എംബസി നിർദേശിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed