ക്രഷർ തട്ടിപ്പ് കേസ്: പിവി അൻവറിനെതിരായ കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്


അൻപത് ലക്ഷത്തിന്റെ ക്രഷർ തട്ടിപ്പ് കേസിൽ നിലന്പൂർ എംഎൽഎ പിവി അൻവറിന് തിരിച്ചടി. പിവി അൻവറിന് അനുകൂലമായ റിപ്പോർട്ട് മഞ്ചേരി സിജെഎം കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസിൽ പ്രതിയായ പിവി അൻവർ എംഎൽഎയെ ഒരു തവണ പോലും ചോദ്യം ചെയ്യാതൊണ് അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഇത് കോടതി ചോദ്യം ചെയ്തിരുന്നു. ഇത് ക്രമിനൽ സ്വഭാവമുള്ള കേസാണെന്നും, അത് സിവിൽ കേസാക്കി മാറ്റണമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. എന്നാൽ അത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ട് മടക്കി അയച്ച കോടതി കേസിൽ പുതിയ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ഡിവൈഎസ്പി വിക്രമനോട് ആവശ്യപ്പെട്ടു.

കർണാടക ബെൽറ്റംഗാടിയിൽ ക്വാറി സ്ഥാപിക്കാമെന്ന് പറഞ്ഞ് എഞ്ചിനിയറായ സെലിമിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നതാണ് കേസ്. ഈ കേസിലാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്തിമ റിപ്പോർട്ട് കോടതി തള്ളിയത്.

You might also like

  • Straight Forward

Most Viewed