ആവശ്യപ്പെട്ട പണം കൊടുത്തില്ല; അമ്മയെ മകളും സുഹൃത്തും ചേർന്ന് കഴുത്തു ഞെരിച്ച് കൊന്നു


ഡൽഹിയിൽ 55 വയസുകാരിയെ മകളും സുഹൃത്തും ചേർന്ന് കഴുത്തു ഞെരിച്ച് കൊന്നു. സുധ റാണി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുധയുടെ മകൾ ദേവയാനി (24), സുഹൃത്ത് കാർത്തിക് ചൗഹാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചോദിച്ച പണം നൽകാത്തതിനെ തുടർന്നാണ് കൊലപാതകമെന്ന് ദേവയാനി ചോദ്യം ചെയ്യലിൽ പറഞ്ഞു. 

ശനിയാഴ്ച രാത്രിയാണ് സുധയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ കഴുത്തിനു ചുറ്റും പരിക്കുകളുണ്ടായിരുന്നു. അജ്ഞാതരായ രണ്ട് പേർ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്നും അതിനുശേഷം അമ്മയെ കൊല്ലുകയായിരുന്നെന്നുമാണ് ദേവയാനി പോലീസിന് മൊഴി നൽകിയത്. എന്നാൽ, തുടരന്വേഷണത്തിൽ മകൾ പറഞ്ഞത് നുണയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് അന്വേഷണ സംഘം ദേവയാനിയെ ചോദ്യം ചെയ്യുകയും അവർ കൃത്യം സമ്മതിക്കുകയുമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed