ഡൽഹിയിൽ വീടിനുള്ളിലെ സീലിംഗ് തകർ‍ന്ന് വീണ് പിതാവും മകനും മരിച്ചു


വീടിനുള്ളിലെ സീലിംഗ് തകർ‍ന്ന് വീണ് പിതാവും മകനും മരിച്ചു. ഡൽ‍ഹിയിലെ ബേഗംപുർ‍ മേഖലയിലാണ് സംഭവം. സംഭവത്തിൽ‍ ഒരാൾ‍ക്ക് ഗുരുതരമായി പരിക്കേൽ‍ക്കുകയും ചെയ്തു.  കേദാർ‍(65), മകൻ സോനു (30) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർ‍ച്ചെയാണ് സംഭവം. രണ്ടു നിലകളുള്ള വീടാണ് ഇവരുടേത്. ഒന്നാം നിലയിൽ‍ സ്ഥാപിച്ച സീലിംഗ് ആണ് തകർ‍ന്ന് വീണത്. പരിക്കേറ്റയാളെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു.

You might also like

  • Straight Forward

Most Viewed