ഫെബ്രുവരി 23,24 തീയതികളിൽ‍ പൊതുപണിമുടക്കിന് ആഹ്വാനം


ന്യുഡൽ‍ഹി: രാജ്യത്ത് വീണ്ടും പൊതുപണിമുടക്കിന് ആഹ്വാനം. ഫെബ്രുവരി 23, 24 തീയതികളിലാണ് തൊഴിലാളി സംഘടനകൾ‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാർ‍ഷിക പ്രശ്‌നങ്ങൾ‍ അടക്കമുള്ള വിഷയങ്ങൾ‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് സംഘടനകൾ‍ വ്യക്തമാക്കി.

പണിമുടക്കിന് കഴിഞ്ഞ മാസം തന്നെ തൊഴിലാളി സംഘടനകൾ‍ തീരുമാനിച്ചിരുന്നു. എന്നാൽ‍ തീയതിയുടെ കാര്യത്തിൽ‍ തീരുമാനത്തിൽ‍ എത്തിയിരുന്നില്ല. ഫെബ്രുവരിയിൽ‍ പാർ‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് രാജ്യത്താകമാനം പണിമുടക്ക് നടത്താനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.

കാർ‍ഷിക നിയമങ്ങൾ‍ കർ‍ഷക എതിർ‍പ്പിനെ തുടർ‍ന്ന് കേന്ദ്രസർ‍ക്കാർ‍ പിന്‍വലിച്ചുവെങ്കിലും പൊതുമേഖല സ്ഥാപനങ്ങളുടെ വിൽ‍പ്പന, വ്യവസായ മേഖലയിലെ പ്രശ്‌നങ്ങൾ‍ തുടങ്ങിയവ ഉയർ‍ത്തിക്കാട്ടിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

You might also like

Most Viewed