ജയ്പൂരിൽ ഒമിക്രോൺ സ്ഥിരീകരിച്ചവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു


ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഒമിക്രോൺ സ്ഥിരീകരിച്ചവർ വിവാഹ ചടങ്ങിൽ പങ്കെടുത്തെന്ന് കണ്ടെത്തി. നവംബർ 25ന് എത്തിയ ഇവർ ചടങ്ങിൽ പങ്കെടുത്തത് നവംബർ 28നാണ്. ഇതേതുടർന്ന് കൂടുതൽ പേരുടെ സാംപിളുകൾ ശേഖരിച്ചതായി രാജസ്ഥാൻ ആരോഗ്യ വകുപ്പ് അറിയിച്ചു. 

രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി. ഇതുവരെ 21പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ബംഗളൂരുവിലേതുൾപ്പെടെ കൂടുതൽ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വരും. മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന എന്നിവിടങ്ങളിലും നിരവധി പേർ വിദേശത്ത് നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഒമിക്രോൺ‍ നിയന്ത്രണങ്ങളെ തുടർ‍ന്ന് വിമാനത്താവളത്തിലുണ്ടാകുന്ന ജനക്കൂട്ടം ഒഴിവാക്കാൻ പരിശോധന കേന്ദ്രങ്ങൾ‍ വർ‍ധിപ്പിക്കുന്ന നടപടിയും തുടരുകയാണ്. രാജ്യത്തെ സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രാലയം വീണ്ടും യോഗം ചേരും.

article-image

ztdest

You might also like

  • Lulu Exchange
  • Straight Forward

Most Viewed