ഇന്ധന വിലവർധന; രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐഎം


ഇന്ധന, പാചകവാതക വിലവർധനയിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ധന വിലയിൽ നിന്നാണ് സൗജന്യ വാക്‌സിൻ നൽകുന്നതെന്ന പ്രസ്‌താവന പരിഹാസ്യം. ജനങ്ങൾ അമിത ഇന്ധനവില നൽകുന്നതിനാൽ വാക്‌സിൻ സൗജന്യമല്ല. അമിത ചെലവുകൾക്ക് പണമുണ്ടാക്കാൻ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി നഗരങ്ങളിലും വില്ലേജ് താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കും. 60 ശതമാനം ജനങ്ങൾക്ക് മാത്രമേ വാക്സിൻ നൽകിയിട്ടുള്ളൂ. കൊവിഡ് കാലത്തെ വീഴ്ചകൾ കേന്ദ്രം മറച്ചുവെക്കുന്നു. വാക്സിനേഷന്റെ വേഗത കൂട്ടാൻ കേന്ദ്രം തയ്യാറാകണമെന്നും സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

You might also like

  • Straight Forward

Most Viewed