മാനസികാസ്വാസ്ഥ്യമുള്ള 14കാരനെ പീഡിപ്പിച്ച പ്രതിക്ക് 30 വര്‍ഷം തടവ്


തിരുവനന്തപുരത്ത് മാനസിക വെല്ലുവിളി നേരിടുന്ന 14 വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിനതടവും നാല്‍പതിനായിരം രൂപ പിഴയും. മണ്ണന്തല സ്വദേശി മുരുകനെയാണ് (47) തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും കൂടി തടവുശിക്ഷ അനുഭവിക്കണം

2018 ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അയല്‍വാസിയായ പ്രതി മാനസികാസ്വാസ്ഥ്യമുളള കുട്ടിയെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി വീട്ടില്‍ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീണ്ടും വീട്ടിലേക്കെത്തിച്ച് പീഡിപ്പിച്ചു. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് അമ്മ മണ്ണന്തല പൊലീസില്‍ പരാതി നല്‍കുകയും പ്രതിയെ പൊലാസ് പിടികൂടുകയുമായിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പീഡനത്തിനിരയായ കുട്ടിക്ക് പ്രതിയില്‍ നിന്ന് പിഴത്തുകയും ഒപ്പം സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

 

You might also like

  • Straight Forward

Most Viewed