കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും മരവിപ്പിച്ചു


ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും മരവിപ്പിച്ചു. പാർ‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് ലോക്ക് ചെയ്ത വിവരം ഫേസ്ബുക്കിലൂടെ സ്‌ക്രീന്‍ഷോട്ട് സഹിതം കോൺ‍ഗ്രസ് അറിയിച്ചു.

നേരത്തേ, കെ.സി. വേണുഗോപാൽ, രൺദീപ് സിംഗ് സുർജെവാല, സുഷ്മിത ദേവ്, മാണിക്യം ടാഗോർ, അജയ് മാക്കൻ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകൾ ലോക്ക് ചെയ്തതായി കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ട്വിറ്റര്‍ നിയമങ്ങൾ‍ ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed