ഉത്തർപ്രദേശിൽ കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് അഞ്ച് മരണം


ലഖ്നൗ: ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ കാർ കണ്ടെയ്നർ ലോറിയ്ക്ക് പുറകിലിടിച്ച് അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ദേശീയപാത 28ൽ കത്യ, പുരെയ്ന ഗ്രാമങ്ങൾക്കിടയിൽ നടന്ന അപകടത്തിൽ അഞ്ചുപേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

അമിത വേഗതയിൽ വന്ന കാർ കണ്ടെയിനറിന്‍റെ പുറകിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് കൽവാരി സർക്കിൾ ഓഫീസർ അലോക് പ്രസാദ് അറിയിച്ചു. കാറിൽ ഏഴുപേരുണ്ടായിരുന്നു. അഞ്ചുപേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഡ്രൈവർക്കും ചെറിയ പെൺകുട്ടിക്കും പരിക്കേറ്റു. കുട്ടി സുരക്ഷിതയാണെങ്കിലും ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്’−അലോക് പ്രസാദ് പറഞ്ഞു. ലഖ്നോവിൽ നിന്ന് ബസ്തിയിലേക്ക് പോകുകയായിരുന്ന കാർ പൂർണമായി നശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed