ജമ്മുകശ്മീരിലെ അമ്പതോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്


ജമ്മുകശ്മീരിലെ അമ്പതോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. 14 ജില്ലകളിൽ ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്. ഡൽഹിയിൽ നിന്നുള്ള ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് റെയ്ഡ്ന് നേതൃത്വം നൽകുന്നത്.

ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. നിരോധിത സംഘടനയായ ജമാത്ത്‌ – ഇ – ഇസ്ലാമി യുടെ നേതാക്കളുടെ വീടുകളിൽ ഉൾപ്പെടെയാണ് റെയ്ഡ്. പാക് അനുകൂല നിലപാടിനെ തുടർന്ന് 2019 ലാണ് സംഘടനയെ നിരോധിച്ചത്. ജമ്മുകശ്മീരിലെ ലഷ്കർ ഇ തൊയ്ബ, ജയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടന കൾക്ക്, പാകിസ്താനിൽ നിന്നും പണം എത്തുന്നത് ജമാത്ത് ഇ ഇസ്‌ലാമി വഴിയാണെന്ന് എൻഐഎയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ജമ്മു കശ്മീരിൽ എൻഐഎ നടത്തുന്ന മൂന്നാമത്തെ പ്രധാന റെയ്ഡ് ആണിത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed