പ്രധാനമന്ത്രിയുടെ ഉപദേശകൻ അമർജീത് സിൻഹ രാജിവച്ചു


ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഉപദേശകരിലൊരാളായ അമർജീത് സിൻഹ രാജിവച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകൾ പുറത്തുവന്നിട്ടില്ല. ബിഹാർ കേഡറിലെ 1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് സിൻഹ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിക്കുന്നത്.

സിൻഹയുടെ രാജിയുടെ പിന്നിലുള്ള കാര്യം വ്യക്തമല്ല. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ പി.കെ. സിൻഹയും മാർച്ചിൽ രാജിവച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed