കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ധനസഹായം


ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ധനസഹായം. 101 മാധ്യമപ്രവർത്തകരുടെ ബന്ധുക്കൾക്കാണ് സഹായം നൽകുന്നത്. 5.05 കോടി രൂപ നല്‍കാനാണ് തീരുമാനം.

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

You might also like

Most Viewed