ഡൽഹിയിൽ ലോക്ക്ഡൗൺ നീട്ടി

ന്യൂഡൽഹി: ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഈ മാസം 24ന് രാവിലെ അഞ്ചു വരെയാണ് ലോക്ക്ഡൗൺ നീട്ടിയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു. ഡൽഹിയിൽ കോവിഡ് കേസുകളിൽ കുറവുണ്ടെങ്കിലും മുൻകരുതലെന്നോണം നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാരിന്‍റെ തീരുമാനമെന്നും കേജരിവാൾ വ്യക്തമാക്കി.