പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം നല്‍കി കേന്ദ്രം

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഗവര്‍ണറുടെ ശിപാര്‍ശക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാർ താഴെവീണ സാഹചര്യത്തിലാണ് ലെഫ്റ്റനന്റ് ഗവര്‍ണർ തമിലിസൈ സൗന്ദരരാജന്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയതത്. സര്‍ക്കാരുണ്ടാക്കാന്‍ കക്ഷികാളാരും മുന്നോട്ട് വരാത്ത സാഹചര്യത്തലാണ് കാബിനറ്റ് തീരുമാനമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലുടന്‍ നിയമസഭ പിരിച്ചുവിടും. നാല് സംസ്ഥാനങ്ങള്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുച്ചേരിയില്‍, തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ പെരുമാറ്റ ചട്ടം നിലവില്‍ വരുമെന്നും ജാവദേക്കര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നു മാസം മുൻപ് കഴിഞ്ഞ തിങ്കളാഴ്ചയാണ് വി.നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് അധികാരം നഷ്ടമായത്. അഞ്ചു കോൺഗ്രസ് എം.എൽ.എമാരും ഒരു ഡി.എം.കെ എം.എൽ.എയും രാജിവെച്ചതോടെയാണ് സർക്കാരിന് ഭരണം നഷ്ടപ്പെട്ടത്. രാജി വെച്ച രണ്ട് കോൺഗ്രസ് എം.എൽ.എ മാർ ബി.ജെ.പിയിൽ ചേർന്നു. കൂടുതൽ പേർ വരും ദിവസങ്ങളിൽ ബി.ജെ.യിലെത്തുമെന്നാണ് റിപോർട്ടുകൾ.