കൊവിഡ് രണ്ടാം തരംഗം: സംസ്ഥാനങ്ങൾക്ക് 5 നിർദ്ദേശങ്ങളുമായി കേന്ദ്രം


ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിനെതിരെ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം. സംസ്ഥാനങ്ങൾക്ക് കേന്ദ്രം അഞ്ചിന ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ആർടിപിസിആർ ടെസ്റ്റുകൾ നിർബന്ധമാക്കിയ കേന്ദ്രം ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയാലും ആർടിപിസിആർ ടെസ്റ്റ് നടത്തണം. കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കൂട്ടി, നിയന്ത്രണം കടുപ്പിക്കണം. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തണം. മരണ നിരക്ക് കൂടിയ സ്ഥലങ്ങളിൽ ആശുപത്രി സൗകര്യങ്ങൾ ഉറപ്പാക്കണം എന്നിവയാണ് നിർദ്ദേശങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed