ലോക സുസ്ഥിര വികസന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും


ന്യൂഡൽഹി: ലോക സുസ്ഥിര വികസന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. പൊതു ഭാവി പുനർനിർവചിക്കുക, എല്ലാവർക്കും സുരക്ഷിതവും ഭദ്രവുമായ അന്തരീക്ഷം എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ വിഷയം. ഗയാനയിലെ പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി, പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ, മാലദ്വീപ് പീപ്പിൾസ് മജ്‌സിൽസ് സ്പീക്കർ മുഹമ്മദ് നഷീദ്, ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ മുഹമ്മദ്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഫെബ്രുവരി 10 മുതൽ 12 വരെ ഓൺലൈനായാണ് പരിപാടി നടക്കുക.

ഊർജ്ജവും വ്യവസായ പരിവർത്തനവും, പ്രകൃതിദത്ത പരിഹാരങ്ങൾ, കാലാവസ്ഥാ ധനകാര്യം, ശുദ്ധമായ സമുദ്രങ്ങൾ, വായു മലിനീകരണം എന്നീ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed