വിദ്വേഷ പ്രചാരണം; കങ്കണയുടെ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍


ന്യൂഡൽഹി: നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. വിദ്വേഷ പ്രചാരണം കാരണം കാണിച്ചാണ് നടപടി. രണ്ട് മണിക്കൂറിനകം നടിയുടെ രണ്ട് ട്വീറ്റുകള്‍ സമൂഹ മാധ്യമം നീക്കം ചെയ്തു. ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന ട്വീറ്റുകളില്‍ ആണ് നടപടിയെന്ന് ട്വിറ്റര്‍ അറിയിച്ചു.

നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന്ന സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു. ശേഷം റിഹാന്നയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം കങ്കണ ഉന്നയിച്ചു. കര്‍ഷകരെ ഭീകരവാദികളെന്നാണ് കങ്കണ വിളിച്ചത്. അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നും കങ്കണ. കൂടാതെ റിഹാന്നയെ കങ്കണ വിഡ്ഢിയെന്നും വിളിച്ചതും വിവാദമായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed