ബിഹാറിൽ സർക്കാരിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചാൽ ജയിൽ

പാട്ന: ബിഹാറിൽ സർക്കാരിനെ സമൂഹ മാധ്യമങ്ങളിൽ വിമർശിക്കുന്നത് സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തി. സർക്കാരിനെതിരെയും മന്ത്രിമാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ ഇനിമുതൽ വിമർശിച്ചാൽ ജയിൽ ശിക്ഷ ലഭിക്കും. സൈബറിടങ്ങളിൽ തങ്ങൾക്കെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെ അപൂർവമായി മാത്രം നടപടിയെടുത്തിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. അത്തരം വിമർശനങ്ങൾ കണ്ടെത്തുവാൻ സാന്പത്തിക കുറ്റകൃത്യ വിങ്ങിന്റെ അധ്യക്ഷൻ ഐ.ജി. നയ്യാർ ഹസനൈൻ ഖാൻ സെക്രട്ടറിമാർക്കയച്ച കത്തിൽ പറഞ്ഞു.