രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം അടുത്തയാഴ്ച മുതൽ


ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ ജനുവരി 13ന് വിതരണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടിയന്തര അനുമതി ലഭിച്ച് പത്ത് ദിവസത്തിനകം തന്നെ വാക്‌സിൻ വിതരണത്തിന് തയ്യാറാണ്. കർണാൽ, മുംബയ്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ മെഗാ വാക്‌സിൻ സംഭരണശാലകൾ തയ്യാറായിട്ടുണ്ട്. ഇവിടെ നിന്നാണ് വിവിധ സംസ്ഥാനങ്ങളിലെ സംഭരണശാലയിലേക്ക് വാക്‌സിൻ എത്തിക്കുക.

29,000 കോൾഡ് സ്‌റ്റോറേജുകൾ വാക്‌സിൻ സംഭരണത്തിനായി സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. വാക്‌സിൻ വിതരണത്തിന് മുന്നോടിയായി നടത്തിയ ഡ്രൈ റണിൽ നടപടികൾ വിലയിരുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വാക്‌സിൻ കുത്തിവയ്‌പ്പിനുള‌ള കൊ-വിൻ ആപ്പിൽ ആരോഗ്യ പ്രവർത്തകർ രജിസ്‌റ്റർ ചെയ്യേണ്ട. എന്നാൽ ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കേണ്ട കൊവിഡ് മുന്നണി പോരാളികൾ ആപ്പിൽ സ്വയം വിവരങ്ങൾ നൽകണമെന്നും രാജേഷ് ഭൂഷൺ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed