ദൃശ്യം 2വിന്റെ ഒ.ടി.ടി. റിലീസിൽ‍ നിന്നും പിന്‍മാറില്ലെന്ന് ആന്റണി പെരുന്പാവൂർ‍


കൊച്ചി: ‘ദൃശ്യം 2’ ആമസോൺ പ്രൈമിൽ‍ തന്നെ റിലീസ് ചെയ്യുമെന്ന് നിർ‍മ്മാതാവ് ആന്റണി പെരുന്പാവൂർ‍. ദൃശ്യത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകളുമായി കരാറുണ്ടാക്കിയിട്ടില്ല. അതിനാൽ‍ തിയേറ്ററുടമകളുടെ യോഗത്തിൽ‍ ഈ വിഷയം ചർ‍ച്ചയാകില്ലെന്നും ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി.

 വിമർ‍ശനങ്ങളുമായി നിരവധി പേർ‍ രംഗത്തെത്തിയിരുന്നു. എന്നാൽ‍ തന്റെ ഭാഗം കേൾ‍ക്കാൻ ആരും ശ്രമിക്കുന്നില്ല. ആമസോൺ പ്രൈമുമായുള്ള കരാർ‍ ഇനി റദ്ദാക്കാൻ സാധിക്കില്ല എന്നും ആന്റണി പെരുന്പാവൂർ‍ വ്യക്തമാക്കി. ദൃശ്യം 2 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ‍ റിലീസ് ചെയ്യുന്നതിനെതിരെ വലിയ വിമർ‍ശനങ്ങൾ‍ ഉയർ‍ന്നിരുന്നു.

ഫിലിം ചേംബറും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബർ‍ട്ടി ബഷീറും രംഗത്തെത്തിയിരുന്നു. ജനുവരി ഒന്നിനാണ് ദൃശ്യം 2വിന്റെ ടീസർ‍ പുറത്തുവിട്ട് ആമസോൺ‍ പ്രൈമിൽ‍ റിലീസ് ചെയ്യുന്ന വിവരം അണിയറപ്രവർ‍ത്തകർ‍ പ്രഖ്യാപിച്ചത്. മോഹൻലാലും ആന്റണി പെരുന്പാവൂരും പേരുണ്ടാക്കിയത് തിയേറ്ററിൽ‍ പടം റിലീസ് ചെയ്തിട്ടാണ്. ആ നന്ദി അവർ‍ക്ക് വേണ്ടേ എന്നാണ് ലിബർ‍ട്ടി ബഷീർ‍ പ്രതികരിച്ചത്. തിയേറ്റർ‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഫിയോക്കിന്റെ യോഗമാണ് ഇപ്പോൾ‍ നടക്കുന്നത്. ഫിയോക്കിന്റെ സംസ്ഥാന പ്രസിഡന്റാണ് ആന്റണി പെരുന്പാവൂർ‍. നടൻ ദിലീപും യോഗത്തിൽ‍ പങ്കെടുക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed