കൊറോണ വാക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിദേശസംഘം ഇന്ത്യയില്‍


ന്യൂഡൽഹി : കൊറോണ വാക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിദേശ പ്രതിനിധികളുമായി കേന്ദ്ര സംഘം ഹൈദരാബാദിലെത്തി. 64 വിദേശ പ്രതിനിധികളാണ് ഭാരത് ബയോടെകിൽ എത്തിയത്. ഭാരത് ബയോടെകിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ലി പ്രതിനിധികൾക്ക് വിവരങ്ങൾ വിശദീകരിച്ച് നൽകി.

വാക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ചുള്ള കാര്യങ്ങളെല്ലാം പ്രതിനിധികൾ ചോദിച്ചറിഞ്ഞു. വാക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തിയ സംഘം ലാബിനുള്ളികളിലെ സജ്ജീകരണങ്ങളെല്ലാം പരിശോധിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ വാക്സിൻ നിർമ്മാണത്തെക്കുറിച്ച് 190 രാജ്യങ്ങളിലെ നയതന്ത്രജ്ഞരോട് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ സന്ദർശനത്തിനായി വിദേശ സംഘം എത്തിയത്. കേന്ദ്രസർക്കാരുമായും ഐസിഎംആറുമായും സഹകരിച്ചാണ് ഭാരത് ബയോടെക് കൊറോണ വാക്സിൻ നിർമ്മിക്കുന്നത്.

You might also like

  • Straight Forward

Most Viewed