രാഷ്ട്രീയം കളിക്കുന്നവര്‍ കർഷകരിൽ ഭീതി നിറച്ച് വഴിതെറ്റിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം കര്‍ഷകരുടെ സംരക്ഷണത്തിനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരിൽ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണ്. ചിലര്‍ കര്‍ഷകരെ വഴിതെറ്റിക്കുന്നുവെന്നും മോദി പറഞ്ഞു. ഒരുലക്ഷം കോടി കര്‍ഷക ക്ഷേമത്തിനായി കേന്ദ്രം അനുവദിച്ചു. അതേസമയം കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ചര്‍ച്ച ഡിസംബര്‍ മൂന്നിന് മുന്‍പ് നടന്നേക്കുമെന്നാണ് വിവരം. കർഷക സംഘടന നേതാക്കളുമായി അമിത് ഷാ ഫോണിൽ സംസാരിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഉപാധികൾ തള്ളി കർഷകസമരം കൂടുതൽ ശക്തമാകുന്നതിന് ഇടയിലാണ് അമിത് ഷായുടെ അനുനയ നീക്കം.