ബംഗളൂരു കലാപം: കോൺഗ്രസ് നേതാവ് സമ്പത്ത് രാജ് അറസ്‌റ്റിൽ
മംഗളൂരു: മൂന്ന‌് പേരുടെ മരണത്തിനിടയാക്കിയ ബെംഗളൂരു കലാപക്കേസിൽ മുൻ മേയറും കോൺഗ്രസ് നേതാവുമായ ആർ. സമ്പത്ത് രാജിനെ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. കോവിഡ‌് ബാധയെ തുടർന്ന‌് പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട സമ്പത്ത‌് ഒരു മാസമായി ഒളിവിലായിരുന്നു.
ബെംഗളൂരു ജോയിന്റ് പൊലീസ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ സമ്പത്തിന്റെ അറസ‌്റ്റ‌് സ്ഥിരീകരിച്ചു. പ്രതികളായ സമ്പത്തിനേയും മറ്റൊരു കോൺഗ്രസ് നേതാവ് സക്കീറിനെയും ഒളിവിൽ കഴിയാൻ സഹായിച്ച സമ്പത്തിന്റെ അടുത്ത സഹായി റിയാസുദ്ദീനെ കഴിഞ്ഞ ദിവസം പോലീസ‌് അറസ‌്റ്റ‌് ചെയ‌്തിരുന്നു. സമ്പത്ത‌് നോട്ടമിട്ടിരുന്ന പുലികേഷി നഗർ മണ്ഡലത്തിൽ ജെഡിഎസിൽ നിന്നും എത്തിയ അഖണ്ഡ ശ്രീനിവാസ മൂർത്തി കോൺഗ്രസ‌് ടിക്കറ്റിൽ മത്സരിച്ചു ജയിച്ചു. മൂർത്തിക്കെതിരെ അവസരം കാത്ത‌് നിൽക്കുകയായിരുന്നു സമ്പത്ത‌്. ആഗസ്റ്റ് 11ന് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ അനന്തരവൻ നവീൻ കുമാറിന്റെ മുസ്ലീം വിരുദ്ധ ഫേസ‌്ബുക്ക‌് പോസ‌്റ്റുമായി ബന്ധപ്പെട്ടാണ‌് കലാപമുണ്ടായത‌്.
അവസരം മുതലെടുത്ത സമ്പത്ത‌് എസ‌്ഡിപിയുമായി ചേർന്ന‌് ഗൂഢാലോചന നടത്തി എംഎൽഎയുടെ വീടിന‌് തീവെച്ചു. തുടർന്ന‌് കലാപം പടരുകയും പൊലീസ‌് നടത്തിയ വെടിവെപ്പിൽ മൂന്ന‌് പേർ കൊല്ലപ്പെടുകയും ചെയ‌്തു. ഈ സംഭവത്തിലെ ത്രീവവാദി ബന്ധമുൾപ്പെടെയുടെ കാര്യങ്ങൾ എൻഐഎയും അന്വേഷിക്കുന്നുണ്ട‌്. പൊലീസ‌് ഇതിനോടകം നാന്നൂറിലധികം പേരെ അറസ്റ്റ‌് അറസറ്റ‌് ചെയ‌്തു.

