അശ്ലീല സ്വഭാവമുള്ള പരസ്യങ്ങൾക്ക് കോടതിയുടെ വിലക്ക്


ചെന്നൈ: അശ്ലീല സ്വഭാവമുള്ള ടെലവിഷൻ പര്യസ്യങ്ങൾ വിലക്ക്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് അശ്ലീല സ്വഭാവമുള്ള ടെലവിഷൻ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്ക് അശ്ലീല ടിവി പരസ്യങ്ങൾ പ്രകോപനമാകും എന്ന് കോടതി നിരീക്ഷിച്ചു.

അടിവസ്ത്രങ്ങൾ, പെർഫ്യൂം എന്നിവ ഉൾപ്പെടുന്ന പരസ്യങ്ങൾക്കാണ് വിലക്ക്. വിഷയത്തിൽ രണ്ടാഴ്ച്ചക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും കോടതി നോട്ടീസ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed