അവിടെ പള്ളിയേ ഇല്ലായിരുന്നു, പുതിയ ഇന്ത്യയിലെ നീതി’; കോടതി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിലെ കോടതി വിധിയെ പരിസഹിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പുതിയ ഇന്ത്യയിലെ നീതി ഇതാണെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. അവിടെ പള്ളിയേ ഇല്ലായിരുന്നുവെന്ന് തെളിഞ്ഞുവല്ലോ എന്നും പ്രശാന്ത് ഭൂഷൻ കുറിച്ചു.
കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ലക്നൗ പ്രത്യേക സിബിഐ കോടതി വിധി പുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് പറഞ്ഞ കോടതി ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും വ്യക്തമാക്കി. പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നായിരുന്നു കോടതിയുടെ മറ്റൊരു കണ്ടെത്തൽ.