കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് പകരക്കാരനെ കണ്ടെത്തണമെന്ന് സോണിയ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് പകരക്കാരനെ കണ്ടെത്തണമെന്ന് സോണിയ ഗാന്ധി. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് സോണിയ ആവശ്യം ഉന്നയിച്ചത്. യോഗത്തിൽ ഇടക്കാല അദ്ധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ആവർത്തിക്കുകയും ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ വെർച്വലായാണ് യോഗം.
അതേസമയം സോണിയ അദ്ധ്യക്ഷ പദവിയിൽ തുടരണമെന്ന് മൻമോഹൻ സിംഗ് ആവശ്യപ്പെട്ടു. പാർട്ടിയിൽ അടിമുടി മാറ്റം വേണമെന്നും ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ പ്രസിഡന്‍റാകണമെന്നും ചൂണ്ടിക്കാട്ടി 23 മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ ഒപ്പിട്ട കത്ത് കഴിഞ്ഞ ദിവസം സോണിയയ്ക്കു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സോണിയ രാജി സന്നദ്ധത അറിയിച്ചത്.

