അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു


ന്യൂഡൽഹി:  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡൽഹിയിൽ ഓൾ ഇന്ത്യ മെഡിക്കൽ‍ സയൻസസിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.

കോവിഡ് ബാധിതനായിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഫലം നെഗറ്റീവായതോട അദ്ദേഹം ആശുപത്രി വിട്ടിരുന്നു. അദ്ദേഹത്തിന് മൂന്നു, നാല് ദിവസമായി തളർച്ചയും ശരീര വേദനയും അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിൽ‍ കഴിഞ്ഞുകൊണ്ട് അദ്ദേഹം തന്റെ കർത്തവ്യങ്ങളിൽ വ്യാപൃതനാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed