കാശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന ആയുധശേഖരങ്ങള്‍ പിടിച്ചെടുത്തു


ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന. രജൗരി ജില്ലയിലെ താനാമാന്തി മേഖലയിലെ ഒളിത്താവളമാണ് സുരക്ഷാ സേന തകര്‍ത്തത്. ഗ്രനേഡ്, വെടിയുണ്ടകള്‍, തോക്കുകള്‍, പിസ്റ്റലുകള്‍ തുടങ്ങി നിരവധി ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും ഒളിത്താവളത്തില്‍ നിന്നും പിടിച്ചെടുത്തു.

ജമ്മു കാശ്മീരില്‍ പോലീസും രാഷ്ട്രീയ റൈഫിള്‍സും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരുടെ ഒളിത്താവളം തകര്‍ത്തത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസും കാശ്മീരില്‍ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തിരുന്നു. ബുദ്ഗാമിലെ ലഷ്‌കര്‍- ഇ- ത്വയ്ബ ഭീകരരുടെ ഒളിത്താവളമാണ് കഴിഞ്ഞ ദിവസം സുരക്ഷാ സേന തകര്‍ത്തത്. അഞ്ച് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെയും പ്രദേശത്ത് നിന്നും സുരക്ഷാ സേന പിടികൂടിയിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed