24 മണിക്കൂറിനിടെ 28,472 പേര്‍ക്ക് കോവിഡ് മുക്തി; ഇന്ത്യയിൽ ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഉയര്‍ന്ന നിരക്ക്


ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,472 പേരാണ് രോഗമുക്തി നേടിയത്. ഒരു ദിവസം രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത് ഇതുവരെ 7,53,049 പേരാണ് രോഗമുക്തി നേടിയത്. ഒറ്റ ദിവസം 28,000ത്തിലധികം ആളുകള്‍ കൊറോണയില്‍ നിന്നും മുക്തരായതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 63.13 ശതമാനമായി വര്‍ധിച്ചു. രോഗികളും രോഗമുക്തരും തമ്മിലുള്ള വ്യത്യാസത്തിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

ഇതുവരെ 11,92,915 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7,53,050 പേര്‍ രോഗമുക്തരായപ്പോള്‍ 4,11,133 പേരാണ് ചികിത്സയിലുള്ളത്. 28,732 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed