കുൽഭൂഷൺ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര സംഘത്തിന് അനുമതി


ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ച കുൽഭൂഷൺ ജാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര സംഘത്തിന് അനുമതി ലഭിച്ചു. ഇന്ന് വൈകുന്നേരം ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ‍ നയതന്ത്ര ഉദ്യോഗസ്ഥർ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലെത്തിയിട്ടുണ്ട്. കൂടിക്കാഴ്ചക്ക് രണ്ടു മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. റിവ്യൂഹർ‍ജി സമർ‍പ്പിക്കാനുള്ള സമയപരിധിയായ ജൂലൈ 20−ന് മുന്പ് ജാദവിന് നിരുപാധിക നയതന്ത്രസഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. 

2017 ലാണ് ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ പൗരനും മുൻ നാവികസേനാ ഉദ്യോഗസ്ഥനുമായ ജാദവിനെ പാക്കിസ്ഥാൻ വധശിക്ഷ വിധിച്ചത്. 2016 മാർച്ച് മൂന്നിനാണ് ജാദവിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. അതേസമയം ഇറാനിൽ നിന്ന് തട്ടിക്കൊണ്ടു വന്നതാണെന്ന് ഇന്ത്യ വാദിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed