പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിൽ: യാത്ര മുൻകൂട്ടി പ്രഖ്യാപിക്കാതെ


ലഡാക്ക്: ഇന്ത്യ− ചൈന അതിർത്തി സംഘർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്ക് സന്ദർശിക്കുന്നു. അൽപസമയം മുന്പ് പ്രധാനമന്ത്രി ലേയിലെത്തി. അതിർ‍ത്തി സംഘർഷങ്ങളും ചർച്ചകളും നടക്കുന്നതിനിടെ മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് മോദിയുടെ യാത്ര. സംയുക്ത സൈനിക മേധാവിയും കരസേന മേധാവിയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. അതിർത്തിയിലെ സേനാ വിന്യാസം പ്രധാനമന്ത്രി വിലയിരുത്തി. സാമൂഹിക അകലം പാലിച്ച് പ്രധാമന്ത്രിക്കൊപ്പമുള്ള സൈനികരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ സൈനികരെയടക്കം പ്രധാനമന്ത്രി സന്ദർശിക്കും. ലേയിലെ സൈനിക ആശുപത്രിയിലെത്തിയാകും സൈനികരെ സന്ദർശിക്കുക.

അതിർത്തി സംഘർഷങ്ങൾ നടന്ന് 18 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. ലെ യിലെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നിമുവിൽ എത്തി. കരസേനയുടെയും വ്യോമസേനയുടെയും ഐടിബിപിയുടെയും ജവാൻമാരെ കണ്ടു. 14 കോർ കമാൻഡർ ലഫ്റ്റനൻറ് ജനറൽ ഹരീന്ദർ സിംഗ് സ്ഥിതി വിശദീകരിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed