ജമ്മു കാഷ്മീരിൽ സുരക്ഷാസേന ഭീകരനെ വധിച്ചു


ശ്രീനഗർ: ജമ്മു കാഷ്മീരിലെ അവന്തിപൊരയിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു തീവ്രവാദിയെ വധിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് മീജ് പാമ്പോറിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന സുരക്ഷാസേനയും പോലീസും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്. 

ഭീകരർ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed