ഡൽഹിയിലെ ആം ആദ്മി നേതാക്കൾക്ക് കോവിഡ്


ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി നേതാക്കൾക്കും കോവിഡ്. എഎപി നേതാക്കളായ അതിഷി, അക്ഷയ് മറാത്ത എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരും വീട്ടിൽ‌ ഐസലേഷനിൽ കഴിയുകയാണ്. രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലുള്ള ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന് വീണ്ടും കോവിഡ് പരിശോധന നടത്തും. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. പനിയും ശ്വാസംമുട്ടലിനേയും തുടർന്നാണ് സത്യേന്ദ്ര ജയ്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed