കൊവിഡിനെ തുടർന്ന് ഇന്ത്യയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞു

മുംബൈ: ഇന്ത്യയുടെ കയറ്റുമതി −ഇറക്കുമതി വളർച്ചാനിരക്ക് ഏപ്രിൽ മാസത്തിൽ കുത്തനെ ഇടിഞ്ഞു. മാർച്ചിൽ 34.6 ശതമാനമായിരുന്ന ഇന്ത്യയുടെ കയറ്റുമതി രംഗത്തെ ഇടിവ്, ഏപ്രിൽ മാസത്തിൽ 60.3 ശതമാനമായി ഉയർന്നു. ലോകത്ത് കൊവിഡിന്റെ സാന്പത്തിക പ്രത്യാഘാതം ഏറ്റവും ഗുരുതരമായി ബാധിച്ച 22 രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. എന്നാൽ, ചൈനയുടെ കയറ്റുമതി 2.2 ശതമാനം വർധിച്ചെന്നാണ് കണക്ക് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിൽ കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണാണ് വലിയ തോതിൽ കയറ്റുമതി ഇടിയാൻ കാരണമായത്. ഇന്ത്യയുമായി ഏറ്റവും അടുത്ത വ്യാപാര സൗഹൃദം നിലനിർത്തുന്ന രാജ്യങ്ങളെയും ഇത് ബാധിച്ചു. നേപ്പാളിൽ 54.5 ശതമാനവും മംഗോളിയയിൽ 54.4 ശതമാനവും പരാഗ്വേയിൽ 50.9 ശതമാനവും ടുണീഷ്യയിൽ 48.9 ശതമാനവുമാണ് കയറ്റുമതിയിലുണ്ടായ ഇടിവ്.
പാകിസ്ഥാനിൽ 46.6, അൽബേനിയ 44.4, ജോർജിയ 27.9, ഇസ്രയേൽ 25.6, ദക്ഷിണ കൊറിയ 25.1, നോർവേ 24, ജപ്പാൻ 22.3, വിയറ്റ്നാം 13.9, സിങ്കപ്പൂർ 12.8, കൊസൊവോ 11.5 ശതമാനവും ഇടിവുണ്ടായി. ഇന്തോനേഷ്യ ഏഴ്, ചിലി 6.3, ഐസ്‌ലന്റ് 6.2, ബ്രസീൽ അഞ്ച്, തായ്‌വാൻ 1.1 ശതമാനവും കയറ്റുമതി ഇടിഞ്ഞു.