കോഴിക്കോട്ടെ കൊവിഡ് ബാധിതനായ മത്സ്യത്തൊഴിലാളിയുടെ സന്പർക്കപ്പട്ടികയിൽ 86 പേ‍ർ


കോഴിക്കോട്: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയായ തൂണേരി സ്വദേശിയുടെ സന്പർക്കപ്പട്ടികയിൽ 86 പേർ. തൂണേരി, പുറമേരി, കുന്നുമ്മൽ, വളയം, എടച്ചേരി പഞ്ചായത്തുകളിലുള്ളവരും വടകര മുനിസിപ്പാലിറ്റിയിൽപ്പെട്ടവരുമാണ് സന്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. തൂണേരിയിൽ 9 ബന്ധുക്കൾ ഉൾപ്പെടെ 34 പേർ. പുറമേരി 32, വളയം −2, കുന്നുമ്മൽ, എടച്ചേരി −6 , വടകര മുനിസിപ്പാലിറ്റിയിൽ −9 എന്നിങ്ങനെയാണ് സന്പർക്കത്തിൽ ഏർപ്പെട്ടവരുടെ എണ്ണം. 

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച തൂണേരി സ്വദേശിക്ക് പുറമേ  കൊവിഡ് ബാധിതനായ മുഴുപ്പിലങ്ങാട് സ്വദേശിയും വടകര മുനിസിപ്പാലിറ്റിയിലെ 45−ാം വാർഡിൽ എത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ മാസം ഇരുപതിനാണ് ഇയാൾ ബന്ധുക്കളെ കാണാൻ താഴത്ത് അങ്ങാടിയിലെ വീട്ടിൽ എത്തിയത്. തലശ്ശേരിയിലെ മത്സ്യ മാർക്കറ്റിൽ ജോലിക്കാരനായ ഇയാൾ കൊവിഡ് ബാധിച്ച് മരിച്ച ആസിയയുടെ ബന്ധുവിനൊപ്പമാണ് ജോലി ചെയ്തിരുന്നത്.

You might also like

Most Viewed