എസ്‌.സി,എസ്.ടി നിയമഭേദഗതി ശരിവച്ച് സുപ്രീം കോടതി


ന്യൂഡൽഹി: എസ്‌.സി,എസ്.ടി നിയമഭേദഗതി സുപ്രീം കോടതി ശരിവച്ചു. പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം തടയൽ നിയമം ദുർബലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സുപ്രീം കോടതി വിധിയെത്തുടർന്നാണ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. നിയമം അനുസരിച്ച് കേസെടുക്കുന്നതിനു മുൻപ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. 

പട്ടിക ജാതി, പട്ടിക വർഗ (അതിക്രമം തടയൽ) നിയമപ്രകാരമുള്ള പരാതികളിൽ സര്‍ക്കാർ ഉദ്യോഗസ്ഥരെ പ്രാഥമിക അന്വേഷണം കൂടാതെ ഉടനടി അറസ്റ്റ് ചെയ്യരുതെന്നാണ് 2018 മാർച്ച് 20ന് സുപ്രീം കോടതി വിധിച്ചത്. ഇത്തരം കേസുകളിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന അവസ്ഥയുണ്ടാവരുതെന്നുമായിരുന്നു വിധി. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ വിധിയെ ദുർബലപ്പെടുത്തുംവിധം കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവരികയായിരുന്നു.  

You might also like

Most Viewed