ഷഹീൻ ബാഗ്: സമരക്കാരെ വിമർശിച്ച് സുപ്രീം കോടതി


ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീൻ ബാഗ് സമരക്കാരെ വിമർശിച്ച് സുപ്രീം കോടതി. റോഡുകൾ അനന്തമായി ഉപരോധിക്കാൻ ആർക്കും അധികാരമില്ലെന്ന് കോടതി പറഞ്ഞു. സമരം എത്രദിവസം വേണമെങ്കിലും തുടരാമെന്നും, നിശ്ചയിക്കപ്പെട്ട സ്ഥലത്തുമാത്രമാകണമെന്നും കോടതി അറിയിച്ചു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ ക്യാംപസിനുള്ളിൽ കയറി പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് 2019 ഡിസംബർ 15 നു ഷഹീൻ ബാഗിൽ പത്ത് സ്ത്രീകൾ ചേർന്ന് സമരം തുടങ്ങിയത്. പിന്നീട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകൾ‍ പങ്കാളികളായി. രണ്ടു മാസത്തോളമെത്തിയ സമരം, സി‌.എ.‌എ, എൻ.‌ആർ.‌സി, എൻ‌.പി.‌ആർ എന്നിവയ്ക്കെതിരെ തുടരുന്ന ഏറ്റവും ദൈർഘ്യമേറിയ പ്രതിഷേധമാണ്.

You might also like

Most Viewed