ദിംബേശ്വര്‍ ദാസിന് ഗ്രീന്‍ വാരിയർ പുരസ്‌കാരം

ദിസ്പൂര്‍ : അസമിൽ വംശനാശം നേരിടുന്ന കാണ്ടാമൃഗ സംരക്ഷണകേന്ദ്രമായ കാസിരംഗയിലെ വനം വകുപ്പ് ഗാർഡ് ദിംബേശ്വര്‍ ദാസിന് ഗ്രീന്‍ വാരിയര്‍ പുരസ്‌കാരം. റോയൽ ബാങ്ക് ഓഫ് സ്കോട്ലന്റാണ് ലോകമെങ്ങുമുള്ള പ്രകൃതി സംരക്ഷണ പ്രവർത്തകരെ ആദരിക്കുന്നത്. ഇന്ത്യയിൽ വളരെ കുറച്ചു പേർക്കു മാത്രമേ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളൂ. കാസിരംഗയിൽ വേട്ടക്കാർ പതിയിരുന്നു കാണ്ടാമൃഗങ്ങളെ വേട്ടയായുന്നു. അവരെ നേരിടാൻ ധീരമായി മുന്നിട്ടിറങ്ങി എട്ടു വർഷത്തിനുള്ളിൽ ഇരുന്നൂറോളം വേട്ടക്കാരെ അറസ്റ്റ് ചെയ്യാൻ ദിംബേശ്വർ ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കഴിഞ്ഞു. കാട്ടുകള്ളന്മാർ പലപ്പോഴും വനം വകുപ്പിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, അതൊക്കെ തൃണവൽഗണിച്ചുകൊണ്ട് വനം വകുപ്പ് ഗാർഡുമാർ മുന്നേറി. അതിനു നേതൃത്വം നൽകിയത് ദിംബേശ്വർ ദാസ് ആയിരുന്നു. ജീവൻ പണയംവെച്ച് നടത്തിയുള്ള സംരക്ഷണ ദൗത്യം അംഗീകരിച്ചു കൊണ്ടാണ് അദ്ദേഹത്തിനു ലോകപ്രശസ്തമായ ഗ്രീൻ വാരിയർ അവാർഡ് നൽകിയത്.