നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടനും ഗൂഢാലോചന കേസില്‍ എട്ടാം പ്രതിയുമായ ദിലീപ്. കൊച്ചിയിലെ വിചാരണ കോടതിയില്‍ ആണ് താരം വിടുതല്‍ ഹര്‍ജി നല്‍കിയത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അടച്ചിട്ട കോടതി മുറിയില്‍ ഹര്‍ജി പരിഗണിക്കുകയാണ്.
കേസില്‍ കുറ്റപത്രത്തിന്മേലുള്ള പ്രതിഭാഗം പ്രാരംഭ വാദം കോടതിയില്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ന് ദിലീപ്, മാര്‍ട്ടിന്‍ എന്നീ പ്രതികളുടെ വാദമാണ് നടക്കേണ്ടിയിരുന്നത്. ദിലീപ് ഇന്ന് ഹാജരായിരുന്നില്ല. പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.
നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കോടതി അനുമതിയോടെ ദിലീപ്, സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, സനല്‍കുമാര്‍ എന്നിവര്‍ പ്രോസിക്യുഷന്റെ സാന്നിദ്ധ്യത്തില്‍ പരിശോധിച്ചിരുന്നു.